തിരുവനന്തപുരത്ത് കാണാതായ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് കാണാതായ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്റെ മൃതദേഹമാണ് കരമനയാറ്റിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച്ച രാത്രിയാണ് ഹെൽത്ത് ഇൻസ്‌പെക്ടറെ കാണാതായത്. കൊവിഡ് ഭീതി മൂലം ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
കൃഷ്ണകുമാറിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിന്റെ രണ്ടാം ദിവസമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്.
Story Highlights – thiruvananthapuram missing health inspector dead body found
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News