Advertisement

പൂവാലശല്യവും സ്റ്റോക്കിങും; വിദേശപഠനത്തിനായി 4 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച 19കാരിക്ക് ദാരുണാന്ത്യം

August 11, 2020
Google News 3 minutes Read
19-Year-Old Girl Died Eve-Teasing

പുരുഷ കേന്ദ്രീകൃത ലോകത്താണ് നാം ജീവിക്കുന്നത്. രാത്രി പുറത്ത് പോകണമെങ്കിൽ പുരുഷനെ കൂട്ടണമെന്നാവശ്യപ്പെടുന്ന സമൂഹം അവളെ അതിലേക്ക് എത്തിച്ച സാമൂഹ്യാവസ്ഥയെ പലപ്പോഴും മറക്കുകയാണ്. രാത്രി പുറത്ത് പോവരുതെന്ന് പെണ്ണിനോട് കല്പിക്കുന്ന സമൂഹം രാത്രി ഒരു പെണ്ണിനെ നിരത്തിൽ കണ്ടാൽ അവളെ ഉപദ്രവിക്കരുതെന്ന് പറയാൻ തയ്യാറാവുന്നില്ല. അവളുടെ വസ്ത്രമാണ് അവനെ/അവരെ പ്രകോപിപ്പിച്ചത് എന്ന് എത്രയോ ബലാത്സംഗ വാർത്തകളുടെ കമൻ്റുകളിൽ നാം വായിച്ചിട്ടുണ്ട്. ഇങ്ങനെ കണ്ടീഷൻഡ് ആയ ഒരു സമൂഹത്തിൻ്റെ ഏറ്റവും പുതിയ ഇരയാണ് സുധീക്ഷ ഭാട്ടി.

Read Also : ഇന്ന് സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം

19 വയസ്സേ ഉണ്ടായിരുള്ളൂ സുധീക്ഷക്ക്. വിദേശത്ത് പോയി പഠിക്കാൻ സുധീക്ഷക്ക് 4 കോടി രൂപയുടെ ഒരു സ്കോളർഷിപ്പ് ലഭിച്ചിരുന്നു. അത്രത്തോളം മിടുക്കിയായ ഒരു പെൺകുട്ടി. ഉത്തർപ്രദേശിലാണ് സുധീക്ഷ താമസിച്ചിരുന്നത്. തൻ്റെ അമ്മാവനുമായി സ്കൂട്ടിയിൽ ബുലന്ദ്‌ഷഹറിലേക്കുള്ള യാത്രയിലായിരുന്നു അവൾ. ഈ യാത്രക്കിടയിലായിരുന്നു സംഭവം.

“ഒരു ബൈക്കിൽ രണ്ട് പേർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. അവൽ സുധീക്ഷക്ക് നേരെ ചില കമൻ്റുകൾ പാസാക്കുന്നുണ്ടായിരുന്നു. അവൾ അവരെ മറികടന്ന് പോകാനായി സ്കൂട്ടിയുടെ വേഗത കൂട്ടി. പെട്ടെന്ന് ബൈക്ക് സ്കൂട്ടിയിൽ ഇടിക്കുകയും ബാലൻസ് നഹ്സ്ടമായി മറിയുകയും ചെയ്തു. അവിടെ വച്ച് തന്നെ സുധീക്ഷ മരിച്ചു”- അമ്മാവൻ സതേന്ദ്ര ഭാട്ടി പറയുന്നു.

Read Also : കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ; പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ മകള്‍ക്ക് മരുന്ന് കുത്തിവച്ചു

ബുലന്ദ്‌ഷഹർ ജില്ലയിലെ 12ആം ക്ലാസ് ടോപ്പറായിരുന്നു സുധീക്ഷ. തുടർന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ബാബ്സൺ കോളജിൽ 3.80 കോടി രൂപയുടെ സ്കോളർഷിപ്പുമായി പഠിക്കുകയായിരുന്നു ഈ മിടുക്കി. അവധിക്ക് നാട്ടിലെത്തിയതാണ്. ഈ മാസം തിരികെ പോവാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഈ ദുരന്തം.

സുധീക്ഷയുടെ മരണത്തിനു പിന്നാലെ ബൈക്കിലെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Story Highlights 19-Year-Old Girl Died Because Of Eve-Teasing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here