Advertisement

യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യുഎഇയിലേക്ക് പോകാൻ അനുമതി

August 11, 2020
Google News 1 minute Read

യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യുഎഇയിലേക്ക് പോകാൻ അനുമതി. നിലവിൽ യുഎഇ താമസവിസയുള്ളവർക്ക് മാത്രമാണ് യാത്രാനുമതി ഉണ്ടായിരുന്നത്.

യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവർക്കും ഇന്ത്യയിലെയും യുഎഇയിലെയും വിമാനങ്ങളിൽ യാത്രാനുമതി നൽകിക്കൊണ്ട് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടതായി യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ ട്വിറ്ററിൽ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയോടെയാണ് യുഎഇ പുതിയവിസകൾ അനുവദിച്ചു തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ഇന്ത്യക്കാർക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Story Highlights -indians , UAE visa , allowed to travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here