പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

bjp leader sanjay khokhar shot dead

പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോകറാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ബിജെപി നേതാവ് വെടിയേറ്റ് മരിക്കുന്നത്. പശ്ചിമ യുപിയിലെ ബാഘ്പതിൽ വച്ചാണ് സഞ്ജയ്ക്ക് വെടിയേറ്റത്. സഞ്ജയുടെ ഉടമസ്ഥതയിലുള്ള വയലിലൂടെ നടക്കുമ്പോൾ പലതവണ വെടിയേൽക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന സഞ്ജയിയെ അൽപ്പ സമയത്തിന് ശേഷമാണ് കണ്ടെത്തിയത്.

വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടിട്ടുണ്ട്.

Story Highlights bjp leader sanjay khokhar shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top