മുടങ്ങിയ പഠനം പുനഃരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

പഠനത്തിന് പ്രായം ഒരു തടസമല്ലെന്നുള്ളതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, വിദ്യാഭ്യാസ മന്ത്രി തന്നെ മുടങ്ങിയ പഠനം പുനഃരാരംഭിച്ചാലോ? ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായ ജഗർനാഥ് മഹ്തോയാണ് 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം 11-ാം ക്ലാസ് പ്രവേശനത്തിനെത്തിന് അപേക്ഷിച്ചിരിക്കുന്നത്.
53കാരനായ മന്ത്രി ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളജിലാണ് പഠനം പുനഃരാരംഭിക്കാനൊരുങ്ങുന്നത്. ആർട്സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജഗർനാഥ് മഹ്തോ. ‘താൻ വിദ്യാഭ്യാസ മന്ത്രിയായതിനെ തുടർന്ന് ആളുകൾ എന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങി. മാത്രമല്ല, താൻ ഒരു രാഷ്ട്രീയക്കാരനായതിനാൽ പൊളിറ്റിക്കൽ സയൻസ് വിഷയം ഉറപ്പായും തെരഞ്ഞടുക്കും. ബാക്കി വിഷയങ്ങളും ഉടൻ തന്നെ തിരഞ്ഞെടുക്കും’ – മന്ത്രി വ്യക്തമാക്കി.
Story Highlights -jharkhand education minister, starting education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here