കോട്ടയത്ത് നദികളിലെ ജലനിരപ്പ് താഴ്ന്നു; വെള്ളക്കെട്ട് രൂക്ഷം

കോട്ടയം ജില്ലയിൽ നദികളിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോട്ടയം കുമരകം, തലയോലപ്പറമ്പ് വൈക്കം റോഡ് ഒഴികെയുള്ള പ്രധാന പാതകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. വാഗമൺ, തീക്കോയി പ്രദേശത്ത് ശക്തമായ മഴ പെയ്തത് ആശങ്ക ഉയർത്തിയിരുന്നു.

വൈക്കം കോട്ടയം താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ തന്നെയാണ്. താഴത്തങ്ങാടി, അയ്മനം, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ്. കല്ലറ, എഴുമാന്തുരുത്ത്, മുണ്ടാർ മേഖലകൾ ഒറ്റപ്പെട്ടു. കൊവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ പേരും ദുരിതാശ്വാസക്യാമ്പുകൾ ഒഴിവാക്കി ബന്ധുവീടുകളെയും വാടകവീടുകളെയും ആശ്രയിച്ചു.

Read Also : മഴയ്ക്ക് ശമനം; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു

വൈക്കം മേഖലയിൽ ചെമ്പ്, ഉദയനാപുരം, മറവൻതുരുത്ത്, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ദുരിതത്തിലാണ്. വാഗമൺ, തീക്കോയി, അടുക്കം തുടങ്ങിയ മലയോര മേഖലകളിൽ രാത്രി തുടങ്ങിയ മഴ ഏറെനേരം കഴിഞ്ഞാണ് ശമിച്ചത്. 6500 അധികം പേരാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ 45 കോടിയുടെ നഷ്ടമാണ് കോട്ടയത്ത് ഉണ്ടായത്.

Story Highlights heavy rain, kerala rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top