കൊവിഡിൽ കഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി; ഒടുവിൽ കൊവിഡ് ബാധിച്ച് മരണത്തിലേക്ക്

കൊവിഡിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു.
ഖത്തർ ഇൻകാസിന്റെ തലശേരി മണ്ഡലം പ്രസിഡന്റായ കണ്ണൂർ കതിരൂർ സ്വദേശി അബ്ദുൽ റഹീം എടത്തിൽ(47)ആണ് മരിച്ചത്. ഖത്തറിൽ കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റീനിൽ കഴിയുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അബ്ദുൽ റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ദോഹയിലെ നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്ദുൾ റഹീം. കൊവിഡ് രോഗികൾക്ക് ഭക്ഷണവും സഹായങ്ങളുമെത്തിക്കാൻ ഇൻകാസ് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവമായിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top