അഞ്ച് ടീമുകൾ; 37 ദിവസം: രാജ്യാന്തര ക്രിക്കറ്റിനൊരുങ്ങി ന്യൂസീലൻഡ്

കൊവിഡ് ഇടവേളക്ക് ശേഷമുള്ള രാജ്യാന്തര ക്രിക്കറ്റിനൊരുങ്ങി ന്യൂസീലൻഡ്. 37 ദിവസങ്ങൾ നീണ്ട രാജ്യാന്തര ക്രിക്കറ്റിനാണ് കൊവിഡ് മുക്തമായ ദ്വീപരാഷ്ട്രം ഒരുങ്ങുന്നത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു കൊവിഡ് രോഗി പോകുമില്ലാതെ ന്യൂസീലൻഡ് 100 ദിവസങ്ങൾ പിന്നിട്ടിരുന്നു. രാജ്യം കൊവിഡ് മുക്തമായെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്.
Read Also : ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകം: സഞ്ജയ് മഞ്ജരേക്കർ
പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഈ സീസണില്‍ ന്യൂസിലാന്‍ഡിലേക്ക് എത്തുമെന്ന് ഡേവിഡ് വൈറ്റ് പറയുന്നു. അതാത് ക്രിക്കറ്റ് ബോർഡുകൾ രാജ്യത്തേക്ക് വരാമെന്ന് സമ്മതിച്ചു. 37 ദിവസത്തെ രാജ്യാന്തര ക്രിക്കറ്റ് ഉണ്ടാവുമെന്നും വൈറ്റ് പറയുന്നു. എന്നാൽ മത്സരക്രമം പുറത്തുവിടാൻ അദ്ദേഹം വിസമ്മതിച്ചു.
നിലവിൽ സന്ദർശക ടീമുകൾക്കുള്ള ഐസൊലേഷൻ സംവിധാനങ്ങൾ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഒരുക്കുകയാണ്. ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരക്കായി ഒരുക്കിയ ബയോ ബബിൾ സംവിധാനം തന്നെ ഒരുക്കാനാണ് തീരുമാനം.
Read Also : വോക്സും ബട്‌ലറും രക്ഷകരായി; മോശം തുടക്കം ക്ലൈമാക്സിൽ പരിഹരിച്ച് ഇംഗ്ലണ്ട്; ജയം മൂന്നു വിക്കറ്റിന്
നിലവിൽ രാജ്യത്തേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാണ്. എന്നാൽ, കൊവിഡ് മുക്തമായതു കൊണ്ട് തന്നെ രാജ്യത്തെ ജീവിതം പഴയ രീതിയിലേക്ക് മടങ്ങി. കായിക, സാംസ്കാരിക പരിപാടികൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ആളുകൾക്ക് പ്രവേശനമുണ്ട്. രാജ്യത്ത് സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല.
Story Highlights – New Zealand Cricket Confirms Upcoming Tours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here