തത്വങ്ങളിൽ ഉറച്ചു നിൽക്കും; കോൺഗ്രസ് നേതാക്കൾക്ക് നന്ദി അറിയിച്ച് സച്ചിൻ പൈലറ്റ്

രാഷ്ട്രീയ വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്. പ്രിയങ്ക ഗാന്ധി, കെസി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിരുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ ട്വീറ്റ്.

തങ്ങളുടെ പരാതികൾ കേൾക്കുകയും ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം തത്വങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സച്ചിൻ പൈലറ്റ് ട്വിറ്ററിലൂട അറിയിച്ചു.

തുടർന്നും രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – Stand firm in principles; sachin pilot thanks Congress leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top