Advertisement

സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയോട്

August 11, 2020
Google News 2 minutes Read

നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകി. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് അന്വേഷണം ഇത്രയും കാലം മുന്നോട്ട് പോയത്. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാഗങ്ങൾ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ തെളിവുകളെല്ലാം കൊലപാതകം ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെകെ സിംഗ് സിബിഐയോട് പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആദ്യം അന്വേഷിച്ചിരുന്നത് മുംബൈ പൊലീസായിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ബിഹാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം റിയ ചക്രവർത്തിക്കെതിരേ തിരിയുന്നത്.

തുടർന്ന് കേസ് മുംബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രിംകോടതിയെ സമീപിച്ചു. അതിനിടയിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

എന്നാൽ, ഇതിനെതിരേ മുംബൈ പൊലീസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Story Highlights -Sushant Singh Rajput’s family members told CBI that it was not a suicide but a premeditated murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here