പ്ലാസ്റ്റിക് അറകൾ, കൃത്യമായ സാമൂഹിക അകലം; തായ്‌ലൻഡിൽ കൊവിഡ് കാലത്തെ സ്‌കൂൾ അധ്യയനം ഇങ്ങനെ

രാജ്യത്ത് കൊവിഡിനെ തുടർന്ന് അടച്ച സ്‌കൂളുകൾ എന്ന് തുറക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാൽ ലോകത്ത് പലയിടത്തും സ്‌കൂളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു തുടങ്ങി. അതിൽ എടുത്തു പറയേണ്ടത് തായ്‌ലൻഡ് മാതൃകയാണ്. കുട്ടികളുടെ സുരക്ഷ കൃത്യമായി ഉറപ്പു വരുത്തിയാണ് തായ്‌ലൻഡിലെ സ്‌കൂളുകൾ തുറന്നിരിക്കുന്നത്.

കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മാത്രവുമല്ല ഓരോ ഡെസ്‌ക്കുകളിലും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മറച്ച ചെറിയ അറകളുണ്ട്. പഠനവും കളിയുമെല്ലാം ഈ അറയ്ക്കുള്ളിൽ ഇരുന്നാണ്. ക്ലാസിൽ ഓരോ കുട്ടിയും നിൽക്കേണ്ടത് പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്താണ്. ക്ലാസുകൾ കഴിഞ്ഞാലുടൻ കുട്ടികളുടെ ഇരിപ്പിടവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം അണുവിമുക്തമാക്കും.

ക്ലാസിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ താപനില പരിശോധിക്കും. ശേഷം സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കും. കൊവിഡ് ലക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്.

Story Highlights Thailand school, Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top