ഫേസ്ബുക്കിൽ നിന്ന് അറിയിപ്പ്; രണ്ട് സംസ്ഥാനങ്ങളിലായി അന്വേഷണം; ആത്മഹത്യക്കൊരുങ്ങിയ ആളെ പൊലീസ് രക്ഷിച്ചത് ഇങ്ങനെ

Facebook police Dehi suicide

ഡൽഹി പൊലീസിലേക്ക് ശനിയാഴ്ച രാത്രി 8 മണിക്ക് ഒരു കോൾ വന്നു. ആത്മഹത്യാപ്രവണത കാണിക്കുന്ന ഒരു യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയിക്കാനായി അയർലൻഡിൽ നിന്നുള്ള ഒരു ഫേസ്ബുക്ക് സ്റ്റാഫ് ആണ് ഡല്‍ഹി സൈബര്‍ പൊലീസ് കമ്മീഷണര്‍ അന്യേഷ് റോയിയെ ബന്ധപ്പെട്ടത്. 27കാരനായ ഇയാൾ ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ വീഡിയോ ആയി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് സ്റ്റാഫ് പൊലീസിനെ ബന്ധപ്പെട്ടത്.

Read Also : ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു

വിവരം ലഭിച്ചതോടെ പൊലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി ഇയാൾ ഉപയോഗിച്ചത് ഒരു സ്ത്രീയുടെ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. ഈ നമ്പറിലുള്ള ആളെ പൊലീസ് കണ്ടുപിടിച്ചു. ആ വീട്ടിൽ ആരും ആത്മഹത്യാ പ്രവണത കാണിച്ചിട്ടില്ല. എന്നാൽ, തൻ്റെ ഭർത്താവ് ഈ നമ്പർ ഉപയോഗിച്ചാണ് ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്ന് ഈ സ്ത്രീ അറിയിച്ചു. രണ്ടാഴ്ച മുൻപ് ഇദ്ദേഹം മുംബൈയിലേക്ക് പോയെന്നും അവിടെ ഒരു ചെറിയ ഹോട്ടലിൽ പാചകക്കാരനായാണ് ഇദ്ദേഹം ജോലി ചെയ്യുന്നതെന്നും ഇവർ പൊലീസിനെ അറിയിച്ചു. ഭർത്താവിൻ്റെ നമ്പർ പൊലീസ് യുവതിയിൽ നിന്ന് ശേഖരിച്ചു. പക്ഷേ, താമസ സ്ഥലം അറിയില്ലായിരുന്നു.

Read Also : മഹാരാഷ്ട്രയില്‍ ഇന്ന് 9,181 പേര്‍ക്ക് കൊവിഡ്; 293 മരണം

ഉടൻ തന്നെ ഡൽഹി ഡിസിപി റോയ് മുംബൈ സൈബര്‍ സെല്‍ കമ്മീഷണര്‍ രശ്മി കരണ്‍ദീക്കറിനെ ബന്ധപ്പെട്ടു. രാത്രി 11 മണിക്ക് ലഭിച്ച ഫോൺ കോളിനെ തുടർന്ന് മുംബൈ പൊലീസ് ഇയാളെ തപ്പിയിറങ്ങി. 12.30നു മുൻപ് മരിക്കുമെന്നായിരുന്നു ഇയാൾ വീഡിയോയിൽ വിവരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പാഴാക്കുന്ന ഓരോ മിനിട്ടും വിലപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ രശ്മി യുവാവിനെ ഫോനിൽ ബന്ധപ്പെടാൻ ശ്രമിച്ചു. യുവാവിൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും രശ്മി തുടരെ ഫോണിലേക്ക് വിളിക്കുകയും ഒരു കോൾ കണക്ടാവുകയും ചെയ്തു. തുടർന്ന് രശ്മി ഇയാൾക്ക് ഫോണിലൂടെ കൗൺസിലിങ് നൽകി. ഈ സമയത്ത് പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് എത്തുകയും ആത്മഹത്യാ ശ്രമം തടയുകയുമായിരുന്നു.

Story Highlights Tip from a Facebook official from Ireland, police teams from Delhi and Mumbai prevent suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top