വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യല്ലോ അലേർട്ട്

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഇന്ന് റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. മറ്റ് ജില്ലകളിൽ സാധാരണനിലയിലുള്ള മഴ നാളെ വരെ തുടർന്നേക്കും.വടക്കൻ ജില്ലകളിലെ മലയോര മേഖലയിൽ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശത്ത് താമസിക്കുന്നവര പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights -yellow alert in four districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here