Advertisement

‘യോഗിയുടെ ഹനുമാൻ’ എന്നറിയപ്പെട്ടിരുന്ന അജയ് ശ്രീവാസ്‍തവ കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോർട്ട്

August 12, 2020
Google News 2 minutes Read
Hindu Yuva Vahini COVID

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോർട്ട്. ‘യോഗിയുടെ ഹനുമാൻ’ എന്നറിയപ്പെട്ടിരുന്ന ഇയാൾ യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. മുൻപ്, ഇദ്ദേഹത്തിൻ്റെ മാതാവും സഹോദരിയും കൊവിഡ് ബാധയേറ്റാണ് മരണപ്പെട്ടത്.

Read Also : കർണാടകയിലും ഉത്തർപ്രദേശിലും വെള്ളപ്പൊക്കം

തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ കുപ്രസിദ്ധനായ അജ്ജുവിന് ജൂലായ് 19നാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹം അസുഖം മാറാൻ പൂജകൾ നടത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റു ചിലർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനു മുൻപ് ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് ബാധിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അജ്ജു പാരിതോഷികം പ്രഖ്യാപിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തവരും റോഹിംഗ്യന്‍ അഭയാര്‍ഥികളും അടങ്ങുന്ന മുസ്ലിങ്ങള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളെ പിടികൂടുന്നവർക്ക് ഹിന്ദു യുവ വാഹിനി 11,000 രൂപ നൽകുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Read Also : പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊവിഡ്; വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചു

അതേ സമയം, പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചിരുന്നു. ജന്മാഷ്ടമി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്. ക്ഷേത്രത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് 165 ടെസ്റ്റുകളാണ് ആരോഗ്യപ്രവർത്തകർ നടത്തിയത്. ഈ ടെസ്റ്റുകളിൽ 22 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു.

Story Highlights Yogi Adityanaths right hand Hindu Yuva Vahini Leader dies of COVID 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here