Advertisement

സ്വജനപക്ഷാപാതത്തിനെതിരെ സൈബർ ലോകം; സഡക് ടു ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകൾ

August 12, 2020
Google News 3 minutes Read
sadak 2 million dislikes

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് ടു എന്ന സിനിമക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ. ഇതുവരെ ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകളാണ്. ഈയിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഭട്ടിനെതിരായ ദേഷ്യമാണ് ട്രെയിലറിലും പ്രതിഫലിക്കുന്നത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇത്. മഹേഷ് ഭട്ടിൻ്റെ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിൽ ഈ മാസം 28 മുതലാണ് ചിത്രം റിലീസാവുക.

Read Also : ആലിയ ഭട്ടിന്റെ സിനിമയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വന്‍പ്രതിഷേധം; ഹോട്ട് സ്റ്റാർ അൺഇൻസ്റ്റാൾ ചെയ്യാൻ ആഹ്വാനം

സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തിൽ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുൻ കാമുകിയായ റിയാ ചക്രവർത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പൂജാ ഭട്ടും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തി 199ൽ ഇറങ്ങിയ സഡക് വലിയ വിജയമായിരുന്നു.

ജൂൺ 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്.

Story Highlights sadak 2 trailer got 2 million dislikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here