ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. പുരസ്‌കാരം പ്രഖ്യാപിച്ചത് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയാണ്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപനം.

Read Also : കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണം; രമേശ് ചെന്നിത്തല കത്തയച്ചു

25000 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയാണ് അവാർഡിൽ ഉൾപ്പെടുന്നത്. അവാർഡിനായി ചെന്നിത്തലയെ തെരഞ്ഞെടുത്തത് പെരുമ്പടവം ശ്രീധരൻ (ചെയർമാൻ), സൂര്യകൃഷ്ണ മൂർത്തി, ഡോ. എം ആർ തമ്പാൻ എന്നിവരടങ്ങുന്ന സമിതിയാണ്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 24ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലായിരിക്കും അവാർഡ് സമ്മാനിക്കുക.

Story Highlights ramesh chennithala, sri chattambi swami award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top