മുംബൈ സന്ദർശനത്തിന് പണമുണ്ടാക്കാൻ രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ

മുംബൈ സന്ദർശനത്തിന് പണമുണ്ടാക്കൻ രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഇരുപത്തിരണ്ടുകാരിയായ ശെയ്ഖ് സോയാ ഖാൻ എന്ന യുവതിയാണ്പൊലീസിന്റെ പിടിയിലായത്. 45,000 രൂപയ്ക്കാണ് യുവതി കുഞ്ഞിനെ വിൽക്കാൻ തയാറായത്. ഹൈദരാബാദിന് സമീപത്തുള്ള ഹബീബീനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്.
ഇരുപത്തിരണ്ടുകാരിയായ ശെയ്ഖ് സോയാ ഖാൻ ഏറെനാളായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്ന ബുദ്ധിമുട്ട് യുവതിയെ വല്ലാതെ അലട്ടിയിരുന്നു. മാത്രമല്ല, മുംബൈയിലേക്ക് പോകണമെന്ന് യുവതി ദീർഘകാലമായി ആഗ്രഹിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് യുവതി പൊലീസിൽ മൊഴി നൽകി.
കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവ് അബ്ദുൾ മുജാഹീദ് പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയേയും കുട്ടിയെ വാങ്ങിയ കുടുംബത്തിനെയും വിൽപനയിലെ ഇടനിലക്കാരനും അടങ്ങുന്ന അഞ്ച് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ശിശുസംരക്ഷണ നിയമമനുസരിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുഞ്ഞിനെ പൊലീസ് അച്ഛന് കൈമാറി.
Story Highlights -a women arrested to sell her two month child money for visit mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here