യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവയ്ക്കും; ചരിത്രമെന്ന് ഡോണള്‍ഡ് ട്രംപ്

യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവയ്ക്കും. ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനൊപ്പം പലസ്തീന്‍ വിഷയത്തിലും ധാരണയായി. പലസ്തീനിലെ അധിനിവേശം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ. ഇസ്രയേലുമായി കരാറിലെത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.
ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ കരാര്‍ ഒപ്പിടുമെന്നാണ് വിവരങ്ങള്‍. ചരിത്രപരമായ നയതന്ത്ര മുന്നേറ്റം വഴി മധ്യപൂര്‍വേഷ്യ മേഖലയില്‍ സമാധാനം കൈവരിക്കുമെന്ന് ട്രംപ് പറഞ്ഞു.
Story Highlights – Israel UAE Agree to Establish Formal Diplomatic Relationship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here