താങ്കൾ ഇപ്പോൾ ദൈവത്തെപ്പോലെ പെരുമാറുന്നു; പാക് ക്രിക്കറ്റിനെ തകർക്കുന്നു: ഇമ്രാൻ ഖാനെതിരെ ജാവേദ് മിയാൻദാദ്

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റിനെ തകർക്കുന്നു എന്ന് മുൻ പാക് ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാക് ബോർഡിൻ്റെ തലപ്പത്തുള്ളവരിൽ ആർക്കും ക്രിക്കറ്റിനെ എബിസിഡി അറിയില്ല. ഇമ്രാനെ എതിരിടായി താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും മിയാൻദാദ് പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാൻദാദ് മുൻ പാക് ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്.
Read Also : പാകിസ്താൻ ടീമിനുള്ള പ്രത്യേക സന്ദേശവുമായി വൈറൽ മീമിലെ യുവാവ്; പങ്കുവച്ച് പിസിബി
“പാക് ബോർഡിൻ്റെ തലപ്പത്തുള്ളവരിൽ ആർക്കും ക്രിക്കറ്റിൻ്റെ എബിസിഡി അറിയില്ല. ഈ വിഷയത്തെപ്പറ്റി ഞാൻ ഇമ്രാൻ ഖാനുമായി നേരിട്ട് സംസാരിക്കും. പാകിസ്താന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാത്ത ആരേയും ഞാന്‍ വെറുതെ വിടില്ല. താങ്കൾ ഒരു വിദേശിയെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് പ്രതിഷ്ടിച്ചു. അഴിമതി ചെയ്തിട്ട് അയാള്‍ കടന്നു കളഞ്ഞാല്‍ എന്ത് ചെയ്യും? ഇവിടെ ആൾക്കാർ ഇല്ലാത്തതു കൊണ്ടാണോ വിദേശത്തു നിന്ന് ഒരാളെ കൊണ്ടുവന്ന് നിയമിച്ചത്?”- മിയാൻദാദ് ചോദിക്കുന്നു.
Read Also : മിയാൻദാദിനെ ടീമിൽ നിന്ന് പുറത്താക്കാൻ ഇമ്രാൻ ഖാൻ ഗൂഢാലോചന നടത്തി; വെളിപ്പെടുത്തലുമായി മുൻ താരം
ഞാന്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റനായിരുന്നു, അല്ലാതെ ഇമ്രാന്‍ എന്റെ ക്യാപ്റ്റനായിരുന്നില്ല. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ട് നിങ്ങളോട് സംസാരിക്കാം. ഞാനാണ് താങ്കളെ എല്ലായ്പ്പോഴും നയിച്ചത്. പക്ഷേ, ഇപ്പോൾ താങ്കൾ ദൈവത്തെ പോലെ പെരുമാറുന്നു. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇപ്പോള്‍ ക്രിക്കറ്റിനെ കുറിച്ച് അറിയില്ല എന്നാണ് നിങ്ങളുടെ ധാരണ. ഓക്സ്ഫോർഡിലേക്കോ കേംബ്രിഡ്ജിലേക്കോ പഠിക്കാനായി പോയ ആരും പാകിസ്താനിൽ ഇല്ലെന്നാണ് താങ്കൾ വിചാരിക്കുന്നത്.”- അദ്ദേഹം പറയുന്നു.
രാജ്യത്തെപ്പറ്റി ഇമ്രാൻ ഖാൻ ശ്രദ്ധിക്കുന്നില്ലെന്നും മിയാൻദാദ് കുറ്റപ്പെടുത്തി.
Story Highlights – Javed Miandad lashes out at PM Imran Khan for ruining cricket in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here