‘കറുത്തവർഗക്കാരനായ താരമുണ്ടെങ്കിൽ കളിക്കില്ലെന്ന് ഡിവില്ല്യേഴ്സ് ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്

ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ല്യേഴ്സിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് നോർമൻ ആരെൻഡ്സെ. കറുത്ത വർഗക്കരനായ ഖയ സോണ്ടോയെ ടീമിൽ ഉൾപ്പെടുത്തിയാൽ താൻ ടീമിൽ നിന്ന് പിന്മാറുമെന്ന് ഡിവില്ല്യേഴ്സ് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടർന്ന് സോണ്ടോയെ ടീമിൽ നിന്ന് പുറത്താക്കിയെന്നും ആരെൻഡ്സെ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ന്യൂസ് 24 എന്ന വാർത്താമാധ്യമമാണ് ഞെട്ടിക്കുന്ന ഈ വിവരം റിപ്പോർട്ട് ചെയ്തത്.
“2015 ലെ ഇന്ത്യൻ പര്യടനത്തിനിടെ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിന് തലേന്ന് ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ഇലവൻ തയ്യാറാക്കിയിരുന്നു. അതിൽ സോണ്ടെയും ഉണ്ടായിരുന്നു. ഈ മത്സരത്തിൽ താരം രാജ്യാന്തര അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയതാണ്. എന്നാൽ കളിക്കാനിറങ്ങിയപ്പോൾ അതിൽ സോണ്ടെ ഉണ്ടായിരുന്നില്ല. മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത് അനീതിയും, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്. അദ്ദേഹത്തെ കളിപ്പിച്ചാൽ താൻ ടീം വിടുമെന്ന് അന്നത്തെ ക്യാപ്റ്റൻ കൂടിയായിരുന്ന ഡിവില്ല്യേഴ്സ് ഭീഷണി മുഴക്കിയതുകൊണ്ടാണ് സോണ്ടെക്ക് അവസരം ലഭിക്കാതിരുന്നത്.”- ആരെൻഡ്സെ പറയുന്നു.
ഈ പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കൻ ടീമിലെ ചില താരങ്ങൾ ചേർന്ന് സോണ്ടോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശദീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്കക്ക് കത്തയച്ചു. കറുത്ത വർഗക്കാരായ താരങ്ങളെ ടീമിലെടുത്ത് വാട്ടർ ബോയ് ജോലി മാത്രം നൽകുകയാണെന്ന് ഇവർ കുറ്റപ്പെടുത്തിയിരുന്നു.
Story Highlights – AB de Villiers threatened to leave team if a black player was selected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here