‘ടീമിൽ വർണവെറി ഉണ്ട്’; ക്രിക്കറ്റ് ബോർഡിനു കത്തയച്ച് ഗിബ്സും ഡുമിനിയുമടക്കം കറുത്ത വർഗക്കാരായ 36 ദക്ഷിണാഫ്രിക്കൻ താരങ്ങൾ

Black Ex-Players Letter Racist

ടീമിൽ വർണവെറിയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ബോർഡിനു കത്തയച്ച് കറുത്ത വർഗക്കാരായ 36 മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. മുൻ താരങ്ങൾ അടക്കമുള്ളവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പേസർ ലുങ്കിസാനി എങ്കിടിയാണ് കത്ത് സമർപ്പിച്ചത്. കറുത്ത വർഗക്കാരായ താരങ്ങൾക്ക് ക്രിക്കറ്റ് സൗത്താഫ്രിക്ക ശക്തമായ പിന്തുണ ഉറപ്പാക്കണമെന്ന് കത്തിലൂടെ ഇവർ ആവശ്യപ്പെടുന്നു.

മഖായ എൻ്റിനി, വെർണോൺ ഫിലാണ്ടർ, ഹെർഷൽ ഗിബ്സ്, ആഷ്‌വെൽ പ്രിൻസ്, പോൾ ആഡംസ്, ജെപി ഡുമിനി തുടങ്ങി 36 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് പരിശീലകരും പട്ടികയിൽ ഉൾപ്പെടുന്നു. ഇപ്പോൾ ടീമിൽ കളിക്കുന്നരോ ടീമിൽ കളിച്ച വെളുത്ത വർഗക്കാരോ കത്തിൽ ഉൾപ്പെട്ടിട്ടില്ല. കത്തിനോട് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രതികരിച്ചിട്ടില്ല.

Read Also : മൂന്ന് ടീമുകളും 36 ഓവറും; ദക്ഷിണാഫ്രിക്കയിൽ ത്രീ ടീം ക്രിക്കറ്റ് 18ന്

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ ഒരിക്കലും ഒത്തൊരുമ ഇല്ലായിരുന്നു എന്ന് രാജ്യത്തിനായി 66 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആഷ്‌വെൽ പ്രിൻസ് കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് സൗത്താഫ്രിക്ക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഒംഫൈൽ റമേല കായിക മന്ത്രിക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തയക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് മാനേജ്മെൻ്റ് പാനലിൽ കഴിഞ്ഞ ആറു മാസമായി നിയമിച്ച എട്ടു പേരിൽ ഒരാൾ പോലും കറുത്ത വർഗക്കാരനല്ല എന്ന് റമേല കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ ടീം പരിശീലകനായി മുൻ വിക്കറ്റ് കീപ്പറ്റ് മാർക്ക് ബൗച്ചറിനെ നിയമിച്ചതും ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിനെ നിയമിച്ചതും നിയമലംഘനം നടത്തിയാണെന്നും അദ്ദേഹം പറയുന്നു.

Story Highlights 30 Black Ex-Players Sign Letter Alleging Racist Divide In South African Cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top