ആൻമരിയയുടെ കൊലപാതകം; പ്രതി ആൽബിനെ തെളിവെടുപ്പിനായി വീട്ടിലെത്തിക്കും

കാസർഗോഡ് ബളാൽ അരിങ്കല്ലിലെ ആൻമരിയയുടെ കൊലപാതകത്തിൽ സഹോദരൻ ആൽബിൻ ബെന്നിയെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കും. തുടർന്ന് വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കാസർഗോഡ് ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

Read Also :ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍

സുഖജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവൻ കൊല്ലാനായിരുന്നു ആൽബിന്റെ പദ്ധതി. സ്വത്ത് തട്ടിയെടുക്കാനും ഇയാൾ തീരുമാനിച്ചിരുന്നു. ആൽബിന്റെ ജീവിത രീതികളോട് മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതും കൊലപാതക തീരുമാനത്തിന് കാരണമായി. ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. വിഷബാധയേറ്റ അച്ഛൻ ബെന്നിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Story Highlights Kasaragod Murder, Anmariya, kasaragod, Brother killed sister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top