ബംഗളൂരു കലാപം തെറ്റായ പ്രചരണത്തിന് പിന്നാലെ : 19 പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ

bengaluru riot 19 arrested

ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 19 പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ. രണ്ട് എഫ്‌ഐആറുകളിൽ പ്രതിസ്ഥാനത്ത് പരാമർശിക്കപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെ യുഎപിഎ ചുമത്തും.

തെറ്റായ പ്രചരണം നടത്തി കലാപം ഉണ്ടാക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ആക്രമങ്ങളിൽ പങ്കാളികളായവരിൽ ഭൂരിപക്ഷവും തെറ്റായ പ്രചരണം വിശ്വസിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസ് കേസ് എടുത്തില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും പ്രചരിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ വെടിവയ്പ്പുണ്ടായത്. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം ഉടലെടുക്കുന്നത്. വെടിവയ്പ്പിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അറുപതോളം പൊലീസ് ഉദ്യോഗസ്തർക്ക് പരുക്കേറ്റു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

Story Highlights bengaluru riot 19 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top