മലപ്പുറം കളക്ടർക്ക് കൊവിഡ്

മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Read Also : മലപ്പുറം ജില്ലാ കളക്ടർ ക്വാറന്റീനിൽ
വിവിഐപികളുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖർ കരിപ്പൂർ സന്ദർശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. കരിപ്പൂരിലെ വിമാനാപകടത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് കൊവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.
Story Highlights – covid, coronavirus, malappuram collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here