കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പിന് പിന്നിൽ? [24 Fact Check]

രതി വി.കെ/

കെഎസ്ഇബിയുടെ പേരിൽ വ്യാജപ്രചാരണം. സംസ്ഥാനത്ത് മഴ രൂക്ഷമായിരുന്ന സമയത്താണ് കെഎസ്ഇബിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിച്ചത്. കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിൽ പ്രചരിച്ച സന്ദേശം നിരവധി പേർ പങ്കുവച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകൾ എപ്പോൾ തുറക്കണമെന്നും വരും നാളുകളിൽ എന്തെല്ലാം സംഭവിക്കുമെന്നും കഴിഞ്ഞ വർഷം എല്ലാം കഴിഞ്ഞ് അഭിപ്രായപ്പെട്ടവർ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയെ അറിയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ്. എല്ലാം കഴിഞ്ഞ് അങ്ങനെ ചെയ്യാമായിരുന്നു എന്ന് പറയുന്നതിനേക്കാൾ ഇപ്പോൾ തന്നെ ജനാഭിപ്രായം കേട്ട് മുന്നോട്ട് പോകുന്നതല്ലേ നല്ലതെന്നും പോസ്റ്റിൽ പറയുന്നു.

കെഎസ്ഇബിയുടെ ലോഗോയും ഇടുക്കി ഡാമിന്റെ ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിരുന്നു. ഇതോടെ വസ്തുത വിശദീകരിച്ച് കെഎസ്ഇബി കണ്ണൂർ ജില്ലാ വിഭാഗം രംഗത്തെത്തി. കുറിപ്പ് വ്യാജമാണെന്ന് സർക്കാർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

Story Highlights KSEB, Fake News

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top