‘എനിക്കുള്ളത് ഒന്നര ശ്വാസകോശം; കൂടെപ്പിറപ്പായി ആസ്ത്മയും ഇൻഹേലറും’; ചർച്ചയായി ബ്രോഡിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിൻ്റെ ക്രിക്കറ്റ് കരിയർ ഒരു ഫാൻ്റസി നോവൽ പോലെയാണ്. കരിയറിൻ്റെ തുടക്കത്തിൽ തന്നെ ഒരു ഓവറിൽ 6 സിക്സ് വഴങ്ങി മറുപടിയില്ലാതെ നിന്ന ഒരു താരമാണ് ഇപ്പോൾ 500 ടെസ്റ്റ് വിക്കറ്റുകളുമായി ഇതിഹാസമാവുന്നത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളർ എന്ന് കൂടി കൂട്ടിച്ചേർക്കുമ്പോഴേ ബ്രോഡിൻ്റെ റെക്കോർഡിൻ്റെ വില കൃത്യമായി മനസ്സിലാവൂ. എന്നാൽ, 14 വർഷം നീണ്ട ക്രിക്കറ്റ് കരിയറിലെ തൻ്റെ യാത്ര ഒന്നര ശ്വാസകോശവും കൊണ്ടായിരുന്നു എന്ന ബ്രോഡിൻ്റെ വെളിപ്പെടുത്തൽ ഇപ്പോൾ മറ്റൊരു ഞെട്ടലാവുകയാണ്.
Read Also : ‘നിങ്ങൾ ഒരു ഇതിഹാസമാണ്’; 500 വിക്കറ്റ് നേട്ടം കുറിച്ച സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സിംഗ്
ഡെയിലി മെയിലിലെ തൻ്റെ കോളത്തിലാണ് ബ്രോഡ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പങ്കുവച്ചത്. വളരെ മുൻപ് കുറിച്ച ഈ കോളം, പാകിസ്താനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇൻഹേലർ ഉപയോഗിക്കുന്ന ബ്രോഡിൻ്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് വീണ്ടും ചർച്ചയായത്. അഞ്ച് വർഷം മുൻപ്, 2015ലെ ആഷസിനിടെയാണ് തൻ്റെ സഹതാരങ്ങളോട് പോലും ബ്രോഡ് ഈ വിവരം പങ്കുവച്ചത്.
Read Also : കളിക്കിടെ മോശം ഭാഷ; ബ്രോഡിനു പിഴയിട്ടത് മാച്ച് റഫറിയായ പിതാവ്
“ഒരു ദിവസം രാത്രി ടീം അംഗങ്ങൾ പരസ്പരം അറിയാത്ത രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ ആരംഭിച്ചു. മൂന്ന് മാസം മുന്‍പേ ജനിച്ചതിനാൽ ഒന്നരഭാഗം ശ്വാസകോശം മാത്രമാണ് എനിക്കുള്ളതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടി. ജനിച്ച സമയം എനിക്ക് വേണ്ടത്ര തൂക്കമോ വലിപ്പമോ ഉണ്ടായിരുന്നില്ല എന്ന് എന്ന് ഞാൻ അവരോട് വിശദീകരിച്ചു. മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. എന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം വളര്‍ന്നില്ല. അതോടെ ആസ്ത്മയും ഇന്‍ഹേലറും എനിക്കൊപ്പം കൂടി. പക്ഷേ, ഒരു കായിക താരം എന്ന നിലയില്‍ അതെന്നെ ഒരിക്കലും അലട്ടിയിട്ടില്ല. എന്നാല്‍ കരിയര്‍ മുഴുവന്‍ പകുതി ശ്വാസകോശം വെച്ചാണ് ഞാന്‍ കളിച്ചത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു”- ബ്രോഡ് കുറിച്ചു.
Story Highlights – Medical Condition That Forces Stuart Broad To Use Inhaler
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here