തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുതിയ മുന്നണി രൂപീകരിക്കുമെന്ന് പി സി ജോർജ്

തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി സി ജോർജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. 61 സംഘടനകളുമായി ചേർന്ന് സഹകരിക്കും. ഇടത്- വലത് മുന്നണികൾ ജനങ്ങളെ വഞ്ചിച്ചു. ഇനി ഒരു മുന്നണിയിലേയ്ക്കുമില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.
Read Also : ‘പി സി ജോർജ് ഫാക്ടർ ഗുണം ചെയ്തില്ല’: തുറന്നു സമ്മതിച്ച് കെ സുരേന്ദ്രൻ
അതേസമയം എറണാകുളം കിഴക്കമ്പലം ട്വന്റി ട്വന്റി കൂട്ടായ്മ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ തദ്ദേശ സ്ഥാപനത്തിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 19 വാർഡിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയമാണ് കൂട്ടായ്മ നേടിയത്.
Story Highlights – p c george, new front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here