കെഎസ്എഫ്ഇയിലെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോർത്തിയെന്ന് ആരോപണവുമായി പി ടി തോമസ്

കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽപന നടത്തി. ഇതിലൂടെ സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കി.
Read Also : കെഎസ്എഫ്ഇ പ്രവാസി ചിട്ടി 18മുതല്‍
അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയ്ക്ക് ഈ ടെൻണ്ടർ വഴി കരാർ നൽകിയതിൽ ക്രമക്കേടുണ്ട്. 46 ദിവസം മാത്രം പഴക്കമുള്ള കമ്പനിക്കാണ് കരാർ നൽകിയത്. പ്രമുഖ വ്യവസായിയുടെ മകന്റെ കമ്പനിക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമെന്നും പി.ടി തോമസ് ആരോപിച്ചു. കെഎസ്എഫ്ഇയിൽ നിന്ന് ഡേറ്റ ചോർന്നതിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights – ksfe, pt thomas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here