Advertisement

കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി; നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചു

August 15, 2020
Google News 1 minute Read

കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ വേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വാക്‌സിൻ എത്തുമെന്ന് ഉറപ്പാക്കും. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡും മോദി പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനും വാഗ്ദാനമുണ്ട്. മൂന്ന് കൊവിഡ് വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലാണ് വാക്‌സിനുകൾ. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. കൊവിഡിനെതിരെ രാജ്യം ഒരുമിച്ച് നിന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചാണ് പോരാടുന്നത്. പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകും. മലിനീകരണം ഒഴിവാക്കാൻ നടപടിയെടുക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും.

വനിതാ ശാക്തീകരണത്തിൽ ഇന്ത്യ മുന്നിലാണ്. സൈബർ സുരക്ഷാ നയം ഉടനെന്നും പ്രധാനമന്ത്രി വാഗ്ദാനം നൽകി. 25 കോടി ജനങ്ങൾക്ക് ശുദ്ധമായ കുടിവള്ളം ലഭ്യമാക്കും. പുതിയ സൈബർ സുരക്ഷാ ബിൽ ഉടനെന്നും മോദി. കർഷകർക്ക് വിപണി കണ്ടെത്താൻ അവസരം ഒരുക്കും. അസംസ്‌കൃത വസ്തുക്കൾ കയറ്റി അയച്ചുള്ള ഇറക്കുമതി വേണ്ട. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ഉടനെന്നും വാഗ്ദാനം.

Read Also : ആത്മ നിർഭർ ഭാരത് രാജ്യത്തിന്റെ മന്ത്രം; പ്രധാനമന്ത്രി

ജമ്മുകാശ്മിരിൽ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. മണ്ഡല പുനർനിർണയത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ഭൂവിസ്തൃതി കൂട്ടൽ രാജ്യത്തിന്റെ നയമല്ലെന്ന് ചൈനയെ പരോക്ഷമായി മോദി വിമർശിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും. ലഡാക്കിൽ ഇന്ത്യയുടെ വീര്യം ലോകം കണ്ടു. പ്രകൃതി ദുരന്തത്തിന് ഇരയായവരെ രാജ്യം സഹായിക്കും. ലഡാക്കിൽ വികസനത്തിന്റെ പുതിയ അധ്യായം. ഇന്ത്യയുടെ പരമാധികാരത്തിന് കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകി. വെട്ടിപ്പിടിക്കൽ രാജ്യം ചെറുത്ത് തോൽപ്പിച്ചു.
ശത്രുക്കൾക്ക് സൈന്യം ശക്തമായ നടപടി നൽകും.

Story Highlights narndra modi, independence day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here