ഭാഗ്യം തുണയ്ക്കാത്ത പെൺകുട്ടിയായി കീർത്തി സുരേഷ്; ‘ഗുഡ് ലക്ക് സഖി’യുടെ ടീസർ പുറത്തിറക്കി

കീർത്തി സുരേഷ് മുഖ്യ വേഷത്തിലെത്തുന്ന ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. തെലുങ്കിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള ടീസറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

തെലുങ്ക് ടീസർ പ്രഭാസും തമിഴിൽ വിജയ് സേതുപതിയും മലയാളത്തിലെ ടീസർ പൃഥ്വിരാജുമാണ് പുറത്തുവിട്ടത്. ആദി പിനിഷെട്ടിയാണ് നായകനാകുന്ന ചിത്രത്തിൽ ഭാഗ്യം തുണയ്ക്കാത്ത പെൺകുട്ടിയായാണ് കീർത്തീ സുരേഷ് വേഷമിടുന്നത്.

നാഗേഷ് കുകുനൂർ സംവിധാനം ചെയ്യുന്ന ചിത്രം സുധീർ ചന്ദ്ര പാതിരി ആണ് നിർമിക്കുന്നത്. രാഹുൽ രാമകൃഷ്ണ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Story Highlights -good luck sakhi, teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top