സ്വാതന്ത്ര്യദിനാഘോഷം; 4000 അതിഥികൾ കർശന സുരക്ഷയിലും മുൻകരുതലിലും രാജ്യം

രാജ്യം 74-ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കർശന സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ മുൻനിർത്തി നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിൽ പ്രവേശനമുള്ളത്.
ക്ഷണിക്കപ്പെട്ട അതിഥികളുടം താപനില പരിശോധിച്ച ശോഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. അതിഥികൾക്ക് ആറടി അകലത്തിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗാർഡ് ഓഫ് ഓണറിലെ അംഗങ്ങൾ ക്വാറന്റീൻ ചെയ്തവരാണ്. എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം. വേദിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും സെനിറ്റൈസറുകളും തയാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സുരക്ഷ മുൻ നിർത്തി മെറ്റൽ ഡിക്റ്ററുകളും കൃത്യമായ അകലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിഗ്ഏരിയകളിലും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചീകരണം നടത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Story Highlights – Independence Day celebrations; 4000 guests country under strict security and precautions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here