സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി

covid testing

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷ പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. നേരത്തെ ജലദോഷ പനിയുമായി എത്തുന്ന സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് പരിശോധിച്ചിരുന്നത്.

ഗുരുതരമായ ശ്വാസകോശ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് എതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കൊവിഡ് പരിശോധന നടത്തണം.

പ്രൈമറി കോണ്ടാക്ടില്‍ ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്റിജന്‍ പരിശോധന നടത്തും.ആരോഗ്യ വകുപ്പാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top