പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണാതായ ആളുകള്‍ക്കായുള്ള തെരച്ചില്‍ തുടരും

Pettimudi landslide; search will continue

പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണാതായ ആളുകള്‍ക്കായുള്ള തെരച്ചില്‍ തുടരും. മൂന്നാറില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നു നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ തുടരുവാനാണ് തീരുമാനം.

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 56 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നു നടത്തിയ തെരച്ചലില്‍ ആരെയും കണ്ടെത്താനായിട്ടില്ല. ദുരന്തത്തില്‍ പെട്ട മുഴവന്‍ ആളുകളെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുവാനാണ് മൂന്നാറില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലുണ്ടായ തീരുമാനം. പുഴകള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടത്തുന്നത്. പ്രദേശവാസികളായ ആളുകളെ ഉള്‍പ്പെടുത്തിയാകും വരും ദിവസങ്ങളില്‍ തെരച്ചില്‍. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടുവനുമാണ് തീരുമാനം.

ദുരന്തബാധിതരായ ആളുകള്‍ക്ക് അര്‍ഹമായ ധനസഹായം വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ ധാരണയായി. നിലവില്‍ പെട്ടിമുടിയില്‍ 64 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ വീടുകള്‍ വാസയോഗ്യമാക്കുവാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുനും തീരുാനിച്ചു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ ഇടമലക്കുടിയും ഒറ്റപ്പെട്ടിരുന്നു. ഇടമലക്കുടിയിലേക്കുള്ള ഗതാഗതമാര്‍ഗം പുനസ്ഥാപിക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒയെ കളക്ടര്‍ ചുമതലപ്പെടുത്തി.

Story Highlights Pettimudi landslide; search will continue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top