Advertisement

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

August 15, 2020
Google News 3 minutes Read

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ഇന്ന് രാവിലെ 1.40നോട് കൂടിയായിരുന്നു മരണം. പഴയകാല രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖരുടെ ചിത്രങ്ങൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജൻ. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇഎംഎസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്എ ഡാങ്കേ, സി അച്യുതമേനോൻ, എംഎൻ ഗോവിന്ദൻ നായർ, പി കെ വാസുദേവൻ നായർ, എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ വി കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെയെല്ലാം അപൂർവ ചിത്രങ്ങൾ എടുത്തിട്ടുണ്ട്.

Read Also : പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു

കൊല്ലത്ത് ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരൻ- പള്ളിക്കുന്നത്ത് ഈശ്വരി ദമ്പതികളുടെ മകനാണ്. 1939 ഓഗസ്റ്റിലാണ് ജനനം. മാവേലിക്കര രവിവർമ സ്‌കൂളിൽ നിന്ന് ഫൈൻ ആർട്‌സ് ഡിപ്ലോമ എടുത്തിട്ടുണ്ട്. 1963ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ നിന്ന് സിനിമാറ്റോഗ്രഫി പഠിച്ചിട്ടുണ്ട്. ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ചിട്ടുണ്ട്. ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ‘ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ‘അനർഘനിമിഷങ്ങൾ’ എന്നീ പംക്തികൾ കൈകാര്യം ചെയ്തു.

Story Highlights punaloor rajan passed away, photographer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here