Advertisement

‘ഞാൻ പ്രാർത്ഥിക്കുന്നു, നീ തിരിച്ചു വരും’ പ്രിയപ്പെട്ട ബാലുവിനായി ഇളയരാജ

August 15, 2020
Google News 2 minutes Read

കൊവിഡ് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാർഥനയുമായി ഇളയരാജയുടെ വികാര നിർഭരമായ വീഡിയോ. എസ് പി ബാലസുബ്രഹ്മണ്യം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രത്യാശയും സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സംഗീത കുലപതി ഇളയരാജ പ്രകടിപ്പിച്ചു.

‘ബാലൂ, വേഗം തിരിച്ചുവരൂ… നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. ഇളയരാജ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്…നമ്മുടെ ജീവിതം സിനിമയിൽ ആരംഭിച്ചതല്ല. സിനിമയിൽ അവസാനിക്കുകയുമില്ല. സംഗീതത്തിൽ നിന്ന് സ്വരങ്ങൾ എങ്ങനെ വേർപിരിയാതെ നിൽക്കുന്നുവോ അങ്ങനെയാണ് നമ്മുടെ സൗഹൃദവും. നമ്മൾ വഴക്കിട്ട സമയങ്ങളിൽ പോലും ആ സൗഹൃദം വിട്ടുപോയിട്ടില്ല. നീ തിരിച്ചുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു. നീ തിരിച്ചു വരും, അങ്ങനെ സംഭവിക്കുമെന്ന് എൻറെ മനസ് പറയുന്നു. അതിനായി ഞാൻ പ്രാര്‍ത്ഥിക്കുന്നു.’ കണ്ണു നിറഞ്ഞ് വാക്കുകൾ മുഴുവിപ്പിക്കാൻ ആകാതെ നിൽക്കുമ്പോഴും ഇളയരാജയെ ആ പ്രതീക്ഷ ആവർത്തിച്ചു.

Read Also : എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

ഗായകനും സംവിധായകനും തമ്മിലുള്ള ബന്ധം മാത്രമല്ല തങ്ങൾ തമ്മിലെന്ന് പല വേദികളും രണ്ട് പേരും പലയാവർത്തി പറഞ്ഞിട്ടുള്ളതാണ്. എസ്പിബി സിനിമയിൽ എത്തിയ കാലത്ത് നടത്തിയ കച്ചേരികളും ഗാനമേളകളിലും ഹാർമോണിയം വായിച്ചിരുന്നത് ഇളയരാജയായിരുന്നു. പിന്നീട് ഇളയരാജ സംഗീതസംവിധായകനായ ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകൾ.

കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ എന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പ്രശ്‌നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇന്നലെ അർധരാത്രിയോടെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോൾ വെന്റിലേറ്ററിലാണെന്നും അറിയിച്ചു. മുഴുവൻ സമയ നിരീക്ഷണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചുവെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്‌കരൻ വ്യക്തമാക്കി.

Story Highlights sp balasubramanyam, ilyaraja video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here