ഭാരം 249.476 കിലോഗ്രാം, ആയുസ് 40 വർഷം; ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന് മുന്നിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന്റെ കണ്ണിൽപ്പെട്ടു. ബ്ലൂഫിൻ ട്യൂണ എന്ന ഈ മത്സ്യം കയാക്കർ റൂപ്പർട്ട് കിർക്വുഡിന്റെ കണ്ണിലാണ് പെട്ടത്. ദേവോൻ തീരത്ത് നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം തന്റെ ക്യാമറിയിൽ പകർത്തിയത്.

പ്ലൈമൗത്തിന് മൂന്ന് മൈൽ അകലെയാണ് മത്സ്യത്തെ കണ്ടെത്തിയത്. അറുപതുകാരനായ കിർക്വുഡ് സമുദ്ര ജീവികളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്.
യുകെയിൽ ബ്ലൂഫിൻ ട്യൂണയെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. വലയിലകപ്പെട്ടാൽ തന്നെ കടലിലേക്ക് തിരിച്ചിടണം. എന്നാൽ ജപ്പാനിൽ അത്തരം നിയമപ്രശ്‌നങ്ങളില്ല.

ജപ്പാൻ വിഭവമായ സുഷിയിൽ ഉപയോഗിക്കുന്നതിനായി ഒരിക്കൽ 2.5മില്യൺ യൂറോയാണ് ബ്ലൂഫിൻ ട്യൂണയ്ക്കായി ഒരു ഹോട്ടൽ ഉടമ ചെലവഴിച്ചത്.

‘എല്ലാ മത്സ്യങ്ങളുടേയും രാജാവ്’ എന്ന് എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേ വിശേഷിപ്പിച്ച ഈ മത്സ്യത്തിന്റെ വേഗത 43mph ആണ്. 6.5 അടി നീളവും 550lb തൂക്കവുമുള്ള ഈ മത്സ്യത്തിന്റെ ആയുസ്സ് 40 വർഷമാണ്.
Story Highlights – worlds costliest fish spotted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here