പൂജപ്പുര സെൻട്രൽ ജയിലിൽ അതിതീവ്ര കൊവിഡ് വ്യാപനം; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 145 പേർക്ക്

144 covid cases poojappura

പൂജപ്പുര സെൻട്രൽ ജയിലിൽ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജയിൽ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇന്നലെ വരെ 217 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ജയിലിൽ കൂടുതൽ സിഎഫ്എൽടിസികൾ ജയിലിൽ സജ്ജമാക്കുമെന്ന് അധികൃതർ പറയുന്നു.

ഒന്ന്, രണ്ട്, മൂന്ന് നമ്പർ ബ്ലോക്കുകളിലെ 296 തടവുകാരെയും രണ്ട് ജീവനക്കാരെയും ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഓഗസ്റ്റ് 11 മുതലാണ് ജയിലിൽ കൊവിഡ് പരിശോധന തുടങ്ങിയത്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരണപ്പെട്ട മണികണ്ഠനാണ് (72) ജയിലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വിചാരണ തടവുകാരനായിരുന്നു.

Story Highlights 144 covid cases in poojappura central prison

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top