ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ; ത്രിവർണ ചാരുതയിൽ ബൂർജ്

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. രാജ്യം ശനിയാഴ്ച സ്വാന്ത്ര്യദിനമാഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട നിർമാണ സമുച്ചയമായ ബൂർജ് ഖലീഫയിൽ ത്രിവർണ ചാരുതയോടെ പ്രകാശം നിറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടെയും ത്രിവർണം, സമൃദ്ധി നിറയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ബൂർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ലോകമെങ്ങും കൊവിഡ് ഭീതി നിലനിൽക്കുമ്പോൾ സുരക്ഷയും അതോടൊപ്പം കരുതലും മുൻ നിർത്തിയാണ് ചെങ്കോട്ടയിൽ ഉൾപ്പെടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നത്.

Story Highlights -indian independence day, burj khaleefa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top