അബുദാബിയിൽ തിയറ്ററുകൾ തുറക്കുന്നു; 70 ശതമാനം സീറ്റുകൾ ഒഴിച്ചിടും

അബുദാബിയിലെ തിയറ്ററുകൾ കൊവിഡ് പ്രതിരോധ മുൻകരുതലുകളോടെ തുറക്കുന്നു. അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തിയറ്ററിൽ 30 ശതമാനത്തിൽ അധികം ആളുകൾ പാടില്ലെന്നാണ് നിർദേശം.
കൂടാതെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിയറ്ററിലെ ജോലിക്കാർക്ക് എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തും. തിയറ്ററിനുള്ളിൽ സാമൂഹിക അകലം വരിയിലും നിരയിലും പാലിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അടുത്തുള്ള സീറ്റുകള്‍ ഒരേ കുടുംബത്തിൽ പെട്ടവർക്ക് അല്ലാതെ ഉപയോഗിക്കാൻ കഴിയില്ല.
Read Also : സിനിമ തിയറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശുപാര്‍ശ
ഷോകൾക്കിടയിൽ സീറ്റുകളെല്ലാം സാനിറ്റൈസ് ചെയ്യും. 20 മിനിട്ടായിരിക്കും ഷോകൾക്ക് ഇടയിൽ ഇതിനായി മാറ്റി വയ്ക്കുക. തിയറ്ററിന് അകത്തും പുറത്തും എല്ലാ ദിവസവും പ്രവർത്തനത്തിന് ശേഷം വൃത്തിയാക്കും. ടച്ച് സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കില്ലെന്നും നോട്ടീസുകളോ ടിക്കറ്റുകളോ വിതരണം ചെയ്യില്ലെന്നും നിർദേശങ്ങളിൽ പറയുന്നു. ടിക്കറ്റുകൾ ഓൺലൈൻ ആയിട്ടായിരിക്കും ലഭിക്കുക. നേരത്തെ യുഎഇയിൽ പുറത്ത് വച്ച് സിനിമാ പ്രദർശനം ആരംഭിച്ചിരുന്നു. കാറിലിരുന്നായിരുന്നു സിനിമ കാണൽ. ഒരു കാറിന് 180 ദർഹം വച്ചാണ് ഈടാക്കിയിരുന്നത്.
Story Highlights – abudabi, theatres will open, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here