ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ് തുടരുന്നതെന്ന് എംജിഎം ആശുപത്രി വ്യക്തമാക്കി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് എസ്പി ബാലസുബ്രഹ്മണ്യം ഇപ്പോഴും തുടരുന്നത്. വിദഗ്ധ ആരോഗ്യ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എംജിഎം ആശുപത്രി ഒടുവില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അതേസമയം, തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ്.പി.ബി. ചരണ്‍ പറഞ്ഞു. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് എസ്.പി.ബി. ചരണ്‍ നന്ദി രേഖപ്പെടുത്തി. രജനികാന്ത എസ്പിബി.ക്ക് രോഗമുക്തി ആശംസിച്ചു. വേഗത്തില്‍ മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കുന്നതായി രജനികാന്ത് പറഞ്ഞു. രണ്ടാഴ്ചയായി ചെന്നൈയിലെ എംജിഎം ആശുപത്രി ചികിത്സയില്‍ കഴിയുന്ന എസ്.പി.ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ സ്ഥിതി നാല് ദിവസം മുന്‍പാണ് വഷളായത്.

Story Highlights health condition of SPB remains critical

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top