Advertisement

ഇന്ത്യയിൽ അരലക്ഷം കടന്ന് കൊവിഡ് മരണങ്ങൾ

August 17, 2020
1 minute Read
india covid death crossed half lakh

ഇന്ത്യയിൽ അരലക്ഷം കടന്ന് കൊവിഡ് മരണങ്ങൾ. ആകെ 50,921 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 6,76,900 ആയി. രോഗമുക്തരുടെ എണ്ണം 19 ലക്ഷം കടന്നത് രാജ്യത്തെ ആശ്വാസമേകുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 1,919,842 ആണ്.

24 മണിക്കൂറിനിടെ 57,881 പോസിറ്റീവ് കേസുകളും 941 മരണവും റിപ്പോർട്ട് ചെയ്തു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ് തുടരുന്നത്. 1.92 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്.

കൊവിഡ് പരിശോധകൾ മൂന്ന് കോടി കടന്നുവെന്ന് ഐസിഎംആർ അറിയിച്ചു. ആകെ 3,00,41,400 സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 731,697 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ അറിയിച്ചു.

രോഗമുക്തി നിരക്ക് 72.51 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 57,584 പേർ രോഗമുക്തരായി.

Story Highlights india covid death crossed half lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top