‘കോപ്പ്’ എത്തി; ഒന്നാം ഭാഗം ‘ഡിസ്റ്റന്റ് മുക്ക്’ യൂട്യൂബിൽ

കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പിൻ്റെ ആദ്യ ഭാഗം യൂട്യൂബിൽ. കേരള പൊലീസ് യൂട്യൂബ് ചാനലിലൂടെയാണ് ഡിസ്റ്റന്റ് മുക്ക് എന്ന ആദ്യ എപ്പിസോഡ് റിലീസ് ചെയ്തത്. 9 മിനിട്ട് ദൈർഘ്യമുള്ള എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് അവബോധം എന്ന നിലയ്ക്കാണ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.
Read Also : കേരള പൊലീസിന്റെ വെബ് സീരീസ്; ‘കോപ്പ്’ ഉടൻ പുറത്തിറങ്ങും
മനോജ് എബ്രഹാം ഐപിഎസ് ആണ് വെബ് സീരീസിൻ്റെ ആശയം. അരുൺ ബിടിയാണ് സംവിധാനം. മുരളി ഗോപി സീരീസിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ക്യാമറ ശ്യാം അമ്പാടി. എഡിറ്റ് ശരൺ ജിഡി. സംഗീതം ആൻ്റോ അജയൻ. കണ്ണൻ നായർ, ആനന്ദ് മന്മഥൻ, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്.
Read Also : മുഖം മിനുക്കി കേരള പൊലീസിന്റെ കുട്ടൻ പിള്ള വീണ്ടുമെത്തി; വീഡിയോ
നേരത്തെ, കുട്ടൻ പിള്ള സ്പീക്കിംഗ് എന്ന പേരിൽ റോസ്റ്റിങ് വിഡിയോയും കേരള പൊലീസ് പുറത്തിറക്കിയിരുന്നു. ആദ്യ എപ്പിസോഡിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയുടെ അവതരണ ശൈലിയും സ്വഭാവവും മാറ്റിയാണ് കുട്ടൻ പിള്ള സ്പീക്കിംഗ് പുതിയ എപ്പിസോഡ് പുറത്തിറക്കിയത്. ട്രാഫിക്ക് നിയമങ്ങളുടെ ബോധവത്കരണമാണ് പുതിയ വീഡിയോയിൽ ഉണ്ടായിരുന്നത്. മാസ്കും ഹെൽമറ്റും ധരിക്കേണ്ട ആവശ്യകതകളും പൊലീസിനു നേർക്കുണ്ടായ ആരോപണത്തിൻ്റെ സത്യാവസ്ഥയുമൊക്കെ വീഡിയോയിലൂടെ തുറന്നു കാണിച്ചിരുന്നു.
Story Highlights – kerala police web series released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here