വെനീസ് ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ പുരസ്കാരവുമായി മലയാള ഹ്രസ്വചിത്രം

വെനീസ് ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ പുരസ്കാരവുമായി മലയാള ഹ്രസ്വചിത്രം ‘പില്ലോ വിത്തൗട്ട് ലൈഫ്’. മികച്ച പുതുമുഖ സംവിധായകനുള്ള ഓണറബിൾ മെൻഷനാണ് ചിത്രത്തിൻ്റെ സംവിധായകൻ ഫ്രാൻസിസ് ജോസഫ് ജീര സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ചിത്രങ്ങളോറ്റും സംവിധായകരോടും മത്സരിച്ചാണ് ഫ്രാൻസിസ് ജോസഫ് ജീര എന്ന ഈ നേട്ടം കൈവരിച്ചത്.
ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് പില്ലോ വിത്തൗട്ട് ലൈഫ്. ഇന്ത്യയിലും ന്യൂസിലന്റിലുമാണ് ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഇമ്മാനുവൽ, സെക്കൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്റോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതേ ചലച്ചിത്രോത്സവത്തിൽ തന്നെ തന്നെ അവസാന ഘട്ടം വരെ എത്താൻ അനിൽ ആന്റോയുടെ പ്രകടനത്തിന് സാധിച്ചിരുന്നു. അസ്കർ അമീർ, ആനന്ദ് ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്. സുദീപ് പാലനാട് സംഗീതവും കണ്ണൻ കണ്ണൻ പട്ടേരി ഛായാഗ്രഹണവും അനീഷ് അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
കാഞ്ഞങ്ങാട് സ്വദേശിയായ ഫ്രാൻസിസ് ജോസഫ് ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights – malayalam short film recieved award in venice film festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here