‘ഇതെന്താ ചന്തയോ… വിഴിഞ്ഞത്ത് ഇനി ആ ചോദ്യം വേണ്ട’ മൂക ചന്തയ്ക്ക് ഇന്ന് തുടക്കം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂക ചന്തയുമായി വിഴിഞ്ഞം മത്സ്യ തുറമുഖ മാർക്കറ്റ് അധികൃതർ. ഇനി ഇതെന്താ ചന്തയോ എന്ന ചോദ്യം വേണ്ട..!!! മൂക മാർക്കറ്റ് എന്ന ആശയമാണ് പൊലീസ് നടപ്പാക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് മൂക മാർക്കറ്റ് ഇന്ന് മുതൽ ആരംഭിക്കുന്നത്. മത്സ്യ കച്ചവടത്തിന് ഇടയിൽ സംസാരം പാടില്ലെന്നാണ് നിയമം. പ്രദർശിപ്പിച്ചിരിക്കുന്ന വില നൽകി മത്സ്യം വാങ്ങാം. പ്രദേശത്ത് ആദ്യമായാണ് മൂക മാർക്കറ്റ് എന്ന സംവിധാനം നിലവിൽ വന്നത്.
Read Also : കോഴിക്കോട് ഇന്ന് രണ്ട് കൊവിഡ് മരണം
സാമൂഹിക അകലം പാലിക്കണമെന്നും മത്സ്യം വാങ്ങാൻ എത്തുന്നവർ ചില്ലറ കൊണ്ടുവരണമെന്നും നിർദേശമുണ്ട്. ഇതിനായി അറിയിപ്പ് ബോർഡ് സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കടുത്ത രോഗ വ്യാപനമുള്ളത്.
Story Highlights – covid, silent market, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here