കോഴിക്കോട് ഇന്ന് രണ്ട് കൊവിഡ് മരണം

COROnavirus

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടാണ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46), മാവൂർ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 96 പേർക്കാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 22 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 15 പേർക്കും തിരുവളളൂർ ഗ്രാമപഞ്ചായത്തിൽ 15 പേർക്കും രോഗം ബാധിച്ചു.

പുതുതായി വന്ന 469 പേർ ഉൾപ്പെടെ ജില്ലയിൽ 15086 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 82741 പേർ നിരീക്ഷണം പൂർത്തിയാക്കി.

Story Highlights Coronavirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top