അമ്മമാർക്ക് പ്രണാമം അർപിച്ച് ഗാനം പുറത്ത്

എല്ലാ ദിവസവും അമ്മമാരുടെ ദിവസമാണ്. മക്കൾക്ക് വേണ്ടി എല്ലാം ത്യജിക്കുന്ന ദൃശ്യമായ ദൈവമാണ് അമ്മ. ആ അത്ഭുതത്തിന് സമർപണവുമായി ഹിന്ദി, തമിഴ് എന്നീ രണ്ട് ഭാഷകളില്‍ ഗാനം പുറത്തിറങ്ങി. 128 ഭാഷകളിൽ പാടി ഡബിൾ വേൾഡ് റെക്കോർഡ് ഉടമയായ സുചേത സതീഷ് ആണ് ‘മാ തുജെ സൗ സലാം’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത്. തമിഴിൽ ‘അമ്മാ ഉനക്കു എൻ കോടി കോടി വണക്കം’ എന്നാണ് പാട്ടിന്റെ ആരംഭം.

Read Also : മേക്കപ്പ് ഇല്ലാതെ സമീറ; അമ്മമാർക്കായി ഒരു തുറന്നുപറച്ചിൽ

ഹിന്ദിയിലെ യഥാർത്ഥ വരികൾ രചിച്ചിരിക്കുന്നത് സുമിത ആയില്ലിയതാണ്. പാട്ടിന്റെ തമിഴ് വിവർത്തനം ക്രിസ് വേണുഗോപാൽ. പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത് ഡോ. വിമൽ കുമാർ കാളിപുരായത്താണ്. ഉർവശി തിയറ്റർസ് എന്ന പേരില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഓർക്കസ്‌ട്രേഷൻ.

പാട്ടിന്റെ ഹിന്ദി പതിപ്പ് മലയാളികളുടെ അഭിമാനതാരം മോഹൻലാൽ പുറത്തിറക്കിയപ്പോൾ തമിഴ് പതിപ്പ് ജനപ്രിയ ഗായകൻ വിജയ് യേശുദാസാണ് പുറത്തുവിട്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലും പാട്ട് റിലീസ് ചെയ്യുന്നതിനിടെ സ്‌നേഹം, പരിചരണം, ഊഷ്മളത, വാത്സല്യം, സൗഹൃദം, ത്യാഗം എന്നിവയുടെ രൂപമാണ് അമ്മയെന്നും ഈ ഗാനം ആ വികാരങ്ങളെല്ലാം മനോഹരമായി പ്രതിധ്വനിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. മുഴുവൻ ടീമിനും അദ്ദേഹം ആശംസകൾ അറിയിച്ചു.

നടി മഞ്ജു വാര്യറും മജീഷ്യനായ ഗോപിനാഥ് മുതുകാടും സുചേതയുടെ ഗാനത്തെ അഭിനന്ദിച്ചു. ‘സുചേത എന്ന ഗായിക ഒരു സാധാരണ പാട്ടുകാരിയല്ല. എത്രയോ ഭാഷകളിൽ ഉച്ചാരണത്തിൽ നേരിയ വ്യത്യാസം പോലും വരാതെ പാടിപ്പാടി ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ മോളാണ്. എന്നാൽ സുചേതയുടെ ഈ പാട്ടിന് ഒരു ഭാഷയേ ഉള്ളൂ. ലോകം മുഴുവൻ ഹൃദയത്തിൽ ചേർത്തുവക്കുന്ന ഒറ്റഭാഷ… ”അമ്മ” എന്നാണ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചത്.

Story Highlights mother, suchetha sathish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top