മേക്കപ്പ് ഇല്ലാതെ സമീറ; അമ്മമാർക്കായി ഒരു തുറന്നുപറച്ചിൽ

sameera reddy

ആരാധകരെ ഞെട്ടിച്ച് ചലച്ചിത്ര താരം സമീറാ റെഡ്ഡിയുടെ തുറന്നുപറച്ചിൽ. രണ്ട് കുട്ടികളുടെ അമ്മയായ താരം മേക്കപ്പ് ഒന്നും ഇല്ലാതെയുള്ള വിഡിയോ പോസ്റ്റ് ചെയ്താണ് വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. പ്രസവ ശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ സമൂഹത്തിന് മനസിലാക്കി കൊടുക്കാനായി താരം ബോധവത്കരണവും നൽകാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം സന്തോഷപൂർവമുള്ള ജീവിതമാണ് താരം നയിക്കുന്നത്. അതിനിടയിലാണ് പുതിയ വിഡിയോയുമായി സമീറ എത്തിയിരിക്കുന്നത്.

ആദ്യത്തെ കുട്ടി ജനിച്ച ശേഷം താരം നടത്തിയ തുറന്നുപറച്ചിലുകൾ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വിഡിയോയിൽ തനിക്ക് കിട്ടിയ ഒരു സന്ദേശത്തിന് മറുപടിയാണ് സമീറ നൽകിയിരിക്കുന്നത്. ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ അയച്ച സന്ദേശത്തിന് മറുപടിയാണ് വിഡിയോ. സമൂഹ മാധ്യമത്തിൽ സമീറ ഇട്ട ചിത്രത്തിന് കമന്റ് ആയാണ് തന്നെ കാണാൻ ഭംഗിയില്ലെന്നും വിരൂപയായി തോന്നുന്നുവെന്നുവെന്നും അമ്മ പരാതി പറഞ്ഞത്. എന്നാൽ സമീറ നൽകിയ മറുപടി അമ്പരപ്പിക്കുന്നതാണ്.

I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she looked at me and felt dejected . OMG!!! So here are my morning swelly eyes . No tricks no make up just me owning it! And I’m hoping that this enforces a positive spin on our own expectations of ourselves . I feel coming back to the public view in a way that I feel no pressure for my own mental health has helped me stay focused on being a good mother and a person who is self accepting that makes it a healthier space for all around me . Don’t dwell on what you are not and what you don’t have ! Let’s focus on the good 🙏🏼 we are all #imperfectlyperfect #loveyourself #justthewayyouare #keepingitreal

Posted by Sameera Reddy on Wednesday, July 22, 2020

Read Also : ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സമീറ റെഡ്ഡി

‘എന്റെ ഇൻസ്റ്റഗ്രം സ്റ്റാറ്റസ് കണ്ട് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ മെസേജ് അയച്ചിരുന്നു. അവർ സുന്ദരിയല്ലെന്നും തടിച്ചതാണെന്നുമാണ് അവർ എന്നോട് പറഞ്ഞത്. വിരൂപ എന്ന വാക്കാണ് അവർ ഉപയോഗിച്ചത്. ഞാൻ പോരാടുന്നത് ഇത്തരം വാക്കുകളോടാണ്.

നിങ്ങൾക്ക് മുൻപിൽ ഒരു മറയുമില്ലാതെ വരാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നെ വച്ച് ആരും താരതമ്യം ചെയ്യരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മുൻപ് അങ്ങനെ ചെയ്തിരുന്നു. സഹോദരിമാരും സിനിമയിലെ സഹപ്രവർത്തകരുമായി ഞാൻ എന്നെ താരതമ്യം ചെയ്യുമായിരുന്നു.

മുഖത്ത് തിളക്കം കിട്ടാൻ പലതും ചെയ്തു. ശരീരഭാഗങ്ങൾ മനോഹരമാക്കാൻ പാഡുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ അതെല്ലാം വെറുതെയാണെന്ന് അവസാനം മനസിലാക്കി. അതിനാലാണ് നിറത്തിന്റേയും ശരീരത്തിന്റേയും മറ്റും പേരിലുള്ള പരിഹാസങ്ങൾക്കെതിരെ ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്.

എന്നെ പിന്തുടരുന്നവരാണെങ്കിൽ നിങ്ങൾ ലക്ഷ്യത്തിലേക്കാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഇപ്പോൾ എനിക്ക് ഇരട്ടത്താടിയുണ്ട്, വയറും ചാടി. എന്നാൽ ഇത് സംഭവിക്കുന്നതാണെന്നും ഇതിനെ ശരിയാക്കിയെടുക്കാനാവുമെന്നും ഞാൻ ദൃഡമായി വിശ്വസിക്കുന്നു. ഇതെല്ലാം സമയമെടുത്ത് ശരിയാക്കാവുന്നതേയുള്ളൂ. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് കുഞ്ഞുങ്ങൾക്കൊപ്പം സന്തോഷിച്ചിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളേയും മാറ്റിവയ്ക്കൂ. സന്തോഷമായിരിക്കൂ. ഇപ്പോൾ ആരോഗ്യമുള്ളവരായാണ് ഇരിക്കേണ്ടത്, അല്ലാതെ മെലിഞ്ഞിരിക്കാനല്ല. നിങ്ങൾ ഏത് അവസ്ഥയിലും സുന്ദരികൾ തന്നെ….’ സമീറ പറഞ്ഞു. സെലിബ്രിറ്റി എന്ന നിലയിൽ സമീറ വിഡിയോയിലൂടെ പറഞ്ഞിരിക്കുന്നത് സ്ത്രീകൾക്ക് ഏറ്റവും പ്രോത്സാഹനം നൽകുന്ന വാക്കുകളാണ്.

Story Highlights sameera reddy, body shaming

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top