എറണാകുളത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

എറണാകുളം ജില്ലയിൽ രണ്ട് കൊവിഡ് മരണം. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദൻ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

Read Also : കോഴിക്കോട് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കെട് ജില്ലയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46), മാവൂർ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top