Advertisement

യുഎഇയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിൽ; ട്രയലിൽ പങ്കെടുത്ത് മലയാളികള്‍

August 17, 2020
Google News 3 minutes Read

യുഎഇയിൽ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുന്നു. നിരവധി മലയാളികൾ വാക്‌സിൻ ഡോസ് സ്വീകരിച്ചു. ഇതുവരെ 15000 പേർ സന്നദ്ധരായി മുന്നോട്ടുവന്ന് വാക്‌സിൻ ഡോസ് സ്വീകരിച്ചു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ സിനോഫാമും അബുദാബി ആസ്ഥാനമായ ജി 42ഉം ചേർന്നാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്.

Read Also : ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ; ത്രിവർണ ചാരുതയിൽ ബൂർജ്

അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഹമീദ് ആണ് സ്വയം സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് 4500 സ്വദേശികളടക്കം 107 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരും വാക്‌സിൻ ഡോസ് സ്വീകരിച്ചു. രാജ്യത്തിന്റെ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായ മുഹമ്മദ് സജിൽ.

‘ആരോഗ്യ വകുപ്പ് മേധാവി തന്നെ പ്രേരണയായി. രണ്ട് ഘട്ടമായാണ് വാക്‌സിൻ കുത്തിവയ്പ്പ്. ഇന്നലെയായിരുന്നു രണ്ടാമത്തെ കുത്തിവയ്പ്പ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പരീക്ഷണത്തിൽ ഉള്ളത് വാക്‌സിന് ഗുണകരമായിരിക്കും. ‘ഷോട്ട് ഫോർ ഹ്യൂമാനിറ്റി’ എന്നാണ് വാക്‌സിൻ കാമ്പയിന്റെ പേര് തന്നെ. വാക്‌സിനെടുത്തതിന് ശേഷം ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടായില്ല. രണ്ട് ദിവസം കൂടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ ആരോഗ്യ വിവരങ്ങൾ ആരായും. രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റും മറ്റ് ടെസ്റ്റുകളും നടത്തിയ ശേഷമാണ് കുത്തിവയ്പ്പ്. 21 ദിവസത്തിന് ശേഷം രണ്ടാമത്തെ കുത്തിവയ്പ്പും എടുക്കും.’

ട്വന്റിഫോറിലെ ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിലാണ് മുഹമ്മദ് സജിലിന്‍റെ പ്രതികരണം. കൊവിഡ് പ്രതിരോധത്തിനായി രാജ്യം ചെയ്ത കാര്യങ്ങൾ അഭിന്ദനം അർഹിക്കുന്നു എന്ന് ആദ്യ ഡോസ് സ്വീകരിച്ച വർഷ ശ്രീനിവാസ് പറയുന്നു. അബുദാബിയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് വർഷ.

Story Highlights uae covid vaccine, keralaites in trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here