ഇതിഹാസ പുരുഷനായി വീണ്ടും പ്രഭാസ്; ആദി പുരുഷൻ പോസ്റ്റർ പുറത്ത്

വെള്ളിത്തിരയിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഇന്ത്യൻ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുങ്ങുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൻഹാജിയുടെ സംവിധായകനും റെട്രോഫൈൽ പ്രോഡക്ഷൻ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്.

ആദിപുരുഷിന്റെ പോസ്റ്റർ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികൾ നിറഞ്ഞതാണെന്നും ആദിപുരുഷിനെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ വലിയ ഉത്തരവാദിത്തവും അതിനേക്കാൾ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് വ്യക്തമാക്കി.

Read Also : പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി?

ടി- സീരീസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കൂടാതെ തമിഴിലും മലയാളത്തിലും വിദേശ ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദർശനത്തിനെത്തിക്കും. പ്രഭാസിന്റെ പ്രതിനായകനായി സിനിമയിൽ വേഷമിടുക ബോളിവുഡ് താരമാകുമെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു. 2022ൽ ചിത്രം തിയറ്ററുകളിലെത്തും.

ഇന്ത്യൻ ഇതിഹാസ കഥ അതിമനോഹരമായ വിഷ്വലുകളിലൂടെ അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷിലൂടെയെന്ന് നിർമാതാവ് ഭൂഷൺ കുമാർ അഭിപ്രായപ്പെട്ടു. സിനിമ പ്രേക്ഷകർക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുമെന്ന് സംവിധായകൻ ഓം റൗട്ട് അഭിപ്രായപ്പെട്ടു.

Story Highlights prabhas, adipursh 3d film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top